Search On Blog

x

2011, ഡിസംബർ 31, ശനിയാഴ്‌ച

ഏവര്‍ക്കും കെ എം സി സി ഉളിയിലിന്റെ പുതുവത്സരാശംസകള്‍


ഏവര്‍ക്കും കെ എം സി സി ഉളിയിലിന്റെ പുതുവത്സരാശംസകള്‍.............,.............

മദീനയിലേക്കുള്ള പാത 2012





കാതുകള്‍ക്ക് മധുരസ്വരതയുടെ വജനങ്ങള്‍ പുറപ്പെടിക്കുകയും,കണ്ണുകൊണ്ട് കാണാത്ത നായകന് വേണ്ടി മനസ്സ് കുളിര്‍ക്കെ സ്നേഹപാത തീര്‍ക്കുന്ന അബ്ദുസ്സമദ് സമദാനിയുടെ മദീനയിലേക്കുള്ള പാത കോഴിക്കോടിന്റെ സ്നേഹക്കടലോരത്ത് വീണ്ടും ഒരു കാരുന്ന്യ വേദിക്ക് ജനുവരി :29 സാക്ഷ്യം വഹിക്കുകയാണ്.പുണ്ണ്യ നബിയുടെ ജീവിത ചര്ര്യ ലോകമനസ്സിനു മാതൃകയാക്കാന്‍ കോട്ടക്കലിന്റെ പൊന്‍താരകം പ്രസംഗത്തിന്റെ വശ്യതയിലൂടെ മനസ്സിന്റെ ചിന്തക്ക് വഴിയൊരുക്കുകയാണ്.ഹൃസ്സ്വമായ കാലത്തിന്‍റെ പ്രയാണത്തില്‍ കാരുന്ന്യം നഷ്ട്ടപ്പെട്ട സമൂഹങ്ങള്‍ക്ക് സ്നേഹത്തിന്‍റെയും,സാഹോതര്ര്യത്തിന്റെയും,പരിവര്‍ത്തനം സൃഷ്ട്ടിക്കാന്‍ പുണ്ണ്യ റസൂലിനെ പരിരംബണം ചെയ്യാന്‍ കോഴിക്കോടിന്‍റെ പുണ്ണ്യ സതസ്സ് സാക്ഷിയാകുകയാണ്.അറിവിന്‍റെ സതസ്സിലെക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു

kuttoorrafi@gmail.com

9567089746

ഖത്തര്‍ കെ.എം.സി.സി അഞ്ചുലക്ഷം രൂപ നല്‍കി


ഖത്തര്‍ കെ.എം.സി.സി.യുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരണമടഞ്ഞ മംഗല്‍പാടി പഞ്ചായത്തിലെ മുഹമ്മദ് പക്രാബയുടെ കുടുംബത്തിന് പദ്ധതി വിഹിതമായ അഞ്ച് ലക്ഷം രൂപ നല്‍കി.ഉപ്പളയിലെ മണ്ഡലം മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലം ലീഗ് പ്രസിഡണ്ട് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഡ്രാഫ്റ്റ് കൈമാറി.
ഖത്തര്‍ കെ.എം.സി.സി. സെക്രട്ടറിയേറ്റ് മെമ്പര്‍ എസ്.എ.എം. ബഷീര്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് സെക്രട്ടറി എം.അബ്ദുല്ല മുഗു, അബ്ബാസ് ഓണന്ത പ്രസംഗിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍പോലം അഞ്ച് ലക്ഷം രൂപ ധനസഹായമെന്നത് വലിയ കാര്യമായി അപൂര്‍വ്വമായി മാത്രം നല്‍കുന്ന ഇക്കാലത്ത് ഖത്തര്‍ കെ.എം.സി.സി. മരണാനന്തരം കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കുന്നത് ശ്ലാഘനീയമാണെന്ന് തുക കൈമാറി ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

ഡയാലിസിസ് കേന്ദ്രം ശിലാസ്ഥാപനം ജനവരി രണ്ടിന്



സി.എച്ച്.സെന്റര്‍ ശിലാസ്ഥാപനം ജനവരി രണ്ടിന് മൂന്നുമണിക്ക് പരിയാരം മെഡിക്കല്‍ കോളേജിന് സമീപം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. കെ.സുധാകരന്‍ എം.പി., എം.എല്‍.എ.മാരായ പി.ബി. അബ്ദുറസാഖ്, എന്‍.എ.നെല്ലിക്കുന്ന്, കെ.എം.ഷാജി തൂടങ്ങിയവര്‍ പ്രസംഗിക്കും. പ്രതിദിനം 30 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുക. രോഗചികിത്സയ്ക്കും നിര്‍ണയത്തിനുമുള്ള ചെലവുകള്‍ താങ്ങാനാകാത്ത പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുമുണ്ട് ഈ കാരുന്ന്യ ഹസ്തത്തില്‍ നിങ്ങളും പങ്കാളികളാകുക ..പരിപാടി വിജയിപ്പികുക....

ഹജ്ജ്: പാസ്പോര്‍ട്ടിന്റെ അസല്‍ അയക്കണമെന്ന വ്യവസ്ഥ മാറ്റണം




ഹജ്ജിന് പോകാനാഗ്രഹിക്കുന്നവര്‍ പാസ്പോര്‍ട്ടിന്റെ അസല്‍ അടക്കം അപേക്ഷിക്കണമെന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പുതിയ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ, കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി, കേന്ദ്ര വിദേശകാര്യ, മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി ഇ.അഹമ്മദ്, ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്നിവര്‍ക്ക് കത്തയച്ചു.അപേക്ഷിക്കുമ്പോള്‍ പാസ്പോര്‍ട്ടിന്റെ അസലും ഒപ്പം വെക്കണമെന്ന വ്യവസ്ഥ ഗള്‍ഫ് രാജ്യങ്ങളിലടക്കം വിദേശങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ക്ക് പാലിക്കാനാവില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി കത്തില്‍ ചൂണ്ടിക്കാട്ടി. 2011 ല്‍ കേരളത്തില്‍ നിന്ന് ഹജ്ജിന് പോകാനായി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചത് 41,481 പേരാണ്. ഇവരില്‍ 14 ശതമാനം പേര്‍ക്കാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ അവസരം ലഭിച്ചത്. അപേക്ഷിക്കുന്നവരില്‍ വളരെ കുറഞ്ഞ ശതമാനം പേര്‍ക്ക് നറുക്കെടുപ്പിലൂടെയാണ് ഹജ്ജിന് പോകാന്‍ അവസരം ലഭിക്കുക. ഇത്തരം സാഹചര്യത്തില്‍ അപേക്ഷിക്കുന്ന മുഴുവന്‍ പേരില്‍ നിന്നും അസല്‍ പാസ്പോര്‍ട്ട് ദീര്‍ഘകാലം വാങ്ങിവെക്കുന്നത് പ്രായോഗികമല്ല.
പാസ്പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ അല്ലെങ്കില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ മാത്രം അപേക്ഷക്കൊപ്പം സമര്‍പ്പിച്ചാല്‍ മതിയെന്ന തരത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും നറുക്കെടുപ്പിലൂടെ ഹജ്ജിന് അവസരം ലഭിക്കുന്ന മുറയ്ക്ക് പാസ്പോര്‍ട്ടിന്റെ അസല്‍ ഹാജരാക്കിയാല്‍ മതിയാകുമെന്നും കത്തില്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ്

ഹൈദരലി തങ്ങള്‍ ചെയര്‍മാന്‍ തെന്നിന്ത്യയിലെ അത്യുന്നത ഇസ്ലാമിക കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ സ്ഥാപിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസിന്റെ ചെയര്‍മാനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി പദ്ധതികളുടെ ഭാഗമായാണ് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് സ്ഥാപിക്കുന്നത്. മത, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ, രാഷ്ട്രീയ രംഗങ്ങളിലുള്ള മുസ്ലിം സാന്നിധ്യത്തെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും പഠനങ്ങളും
ഗവേഷണങ്ങളും നടത്തുന്ന
അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനമായാണ് ശിഹാബ്തങ്ങള്‍ സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്.

ഉദ്യോഗ നിയമനങ്ങളിലെ സി പി എം രാഷ്ട്രീയം ആശാസ്യമല്ല....







ആഗോള സാമ്പത്തിക മാന്ദ്യവും അറബ് രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വവും യുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ പടര്‍ത്തുമ്പോള്‍ വലിയൊരളവോളം ആശ്വാസമാണ് പൊതുമേഖലയില്‍ സര്‍ക്കാര്‍ ഒരുക്കുന്ന തൊഴില്‍ അവസരങ്ങള്‍. പി.എസ്.സിയും വിവിധ ബോര്‍ഡുകളും നടത്തുന്ന എഴുത്തു പരീക്ഷയും അഭിമുഖവും വിജയിച്ച് മാന്യമായൊരു തൊഴില്‍ സമ്പാദിക്കുകയെന്ന മോഹം ഉള്ളില്‍ കൊണ്ടു നടക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തിലുണ്ട്. ഒഴിവു വരുന്ന ഉദ്യോഗങ്ങളിലേക്ക് സമയക്രമം പാലിച്ചും നീതിയുക്തമായും പരീക്ഷ നടത്തി റാങ്ക്ലിസ്റ്റ് തയാറാക്കുകയും നിയമനം നല്‍കുകയും ചെയ്യുകയെന്നത് പബ്ലിക് സര്‍വീസ് കമ്മീഷന്റെ ചുമതലയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ക്കശമായ ഇടപെടലിനെ തുടര്‍ന്നാണെങ്കിലും 485 റാങ്ക്ലിസ്റ്റുകളുടെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടാന്‍ പി.എസ്.സി യോഗം ഇന്നലെ കൈക്കൊണ്ട തീരുമാനം സ്വാഗതാര്‍ഹമാണ്. റാങ്ക്ലിസ്റ്റ് കാലാവധി തീരുന്നതിനാല്‍ നിയമനം സംബന്ധിച്ച് ആശങ്കയിലായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം.
ചെറിയൊരു ഇടവേളക്കുശേഷം കേട്ടു തുടങ്ങിയ ശുഭകരമല്ലാത്ത വാര്‍ത്തകള്‍ക്ക് തല്‍ക്കാലത്തേക്കെങ്കിലും വിരാമമിടാന്‍ തീരുമാനം സഹായകരമാവുമെന്ന് പ്രതീക്ഷിക്കാം. പി.എസ്.സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മറവിയിലേക്ക് നീങ്ങാന്‍ കാലമായിട്ടില്ല. ഉദ്യോഗസ്ഥരും ചില ഏജന്റുമാരും ചേര്‍ന്ന് നടത്തിയ കൂട്ടുകച്ചവടം പി.എസ്.സി സംവിധാനത്തിനു ചാര്‍ത്തിക്കൊടുത്ത കളങ്കം ചെറുതായിരുന്നില്ല. അത് മാഞ്ഞു തുടങ്ങും മുമ്പാണ് ഉദ്യോഗസ്ഥ നിയമനവുമായി ബന്ധപ്പെട്ട് അസ്വസ്ഥതയുളവാക്കുന്ന മറ്റു ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നത്. പി.എസ്.സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷ പി.എസ്.സി തള്ളിയതായിരുന്നു ഒന്ന്. മറ്റൊന്ന് കേരള സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളെക്കുറിച്ച് ലോകായുക്ത കോടതിയുടെ വിധി.
ഡിസംബര്‍ 31ന് സമയപരിധി അവസാനിക്കുന്ന റാങ്ക്ലിസ്റ്റുകളുടെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ രണ്ടുതവണയാണ് മുമ്പ് പി.എസ്.സി തള്ളിയത്. ചെയര്‍മാന്‍ ഒഴികെയുള്ള പി.എസ്.സി അംഗങ്ങളെല്ലാം ഇടതുഭരണകാലത്തെ നോമിനികള്‍ ആണെന്നതിനാല്‍ രാഷ്ട്രീയ താല്‍പര്യങ്ങളാണ് സര്‍ക്കാര്‍ ശിപാര്‍ശ തള്ളിയതിനു പിന്നിലെന്ന് സുവ്യക്തം. മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനമാണ് തീരുമാനം മാറ്റുന്നതിന് ഇപ്പോള്‍ പി.എസ്.സിയെ പ്രേരിപ്പിച്ചത്.
പെന്‍ഷന്‍ പ്രായം ഏകീകരിക്കാനെന്ന പേരില്‍ കൂട്ട വിരമിക്കലിന് വഴിയൊരുക്കിയത് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണ്. ഇതനുസരിച്ച് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായ മാര്‍ച്ച് 31ന് ഓരോ തസ്തികകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാനിരിക്കുന്നത് നൂറു കണക്കിന് ഒഴിവുകളാണ്. പല തസ്തികകളിലേക്കും പി.എസ്.സി പുതിയ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ല. അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കി വരാന്‍ കാലതാമസം വരുമെന്നതിനാല്‍ ഉചിതവും യുക്തവുമായ നടപടിയാണ് നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുകയെന്നത്. അല്ലാത്തപക്ഷം ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്കുമേല്‍ മാത്രമല്ല, കാര്യക്ഷമമായ ഭരണ സംവിധാനത്തിനുമേലും കരിവാരിത്തേക്കലാവും അത്. കൂട്ടവിരമിക്കലിനെതുടര്‍ന്ന് പല സ്ഥാപനങ്ങളിലും ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാവും. ഓഫീസ് പ്രവര്‍ത്തനം താളം തെറ്റും. പുതിയ റാങ്ക്ലിസ്റ്റ് തയാറായി നിയമനം നടക്കുന്നതു വരെ കാത്തിരുമ്പോഴേക്ക് കാര്യങ്ങള്‍ കൂടുതല്‍ വഷളാവും. എല്‍.ഡി ക്ലാര്‍ക്ക് തസ്തികയില്‍ ജില്ലകള്‍ തോറും നൂറു കണക്കിന് ഒഴിവുകളാണ് വരാനിരിക്കുന്നത്. നിലവിലെ റാങ്ക്ലിസ്റ്റ് നീട്ടുന്നതിലൂടെ സമയക്രമം പാലിച്ചുകൊണ്ടുതന്നെ ഈ ഒഴിവുകളിലേക്ക് നിയമനം നടത്താനാവും.
കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് അന്നത്തെ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍ എന്നിവര്‍ക്ക് ലോകായുക്ത കോടതിയില്‍ നിന്ന് നേരിടേണ്ടി വന്നത്. നിയമനവുമായി ബന്ധപ്പെട്ട് അടിമുടി ക്രമക്കേട് നടന്നിട്ടിട്ടുണ്ടെന്നും വി.സിയും പി.വി.സിയും നാല് സിണ്ടിക്കേറ്റ് അംഗങ്ങള്‍ക്കുമെതിരെ ക്രിമിനല്‍ കേസ് ചുമത്തണമെന്നുമാണ് ഉപലോകായുക്ത ജഡ്ജ് ജി. ശശിധരന്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിയമനം നേടിയവരില്‍ ഏറെയും സി.പി.എം നേതാക്കളുടെയോ സിണ്ടിക്കേറ്റ് അംഗങ്ങളുടെയോ ബന്ധുക്കളും അടുപ്പക്കാരുമാണെന്നാണ് കണ്ടെത്തല്‍.
2005ല്‍ മുതല്‍ ജോലിയിലെത്തിയ 148 പേരുടെ നിയമനം റദ്ദാക്കാനും നേരത്തെ അപേക്ഷിച്ചവരെതന്നെ ഉള്‍പ്പെടുത്തി പുതിയ പരീക്ഷ നടത്തി റാങ്ക്ലിസ്റ്റ് തയാറാക്കി നിയമനം നല്‍കാനുമാണ് ലോകായുക്ത കോടതിയുടെ നിര്‍ദേശം. 40,000ത്തോളം പേരാണ് അസിസ്റ്റന്റ് നിയമന പരീക്ഷ എഴുതിയത്. നീതിയുക്തമായ പ്രവേശന നടപടികള്‍ വിശ്വസിച്ച് പരീക്ഷക്കിരുന്ന യുവാക്കളെ അന്നത്തെ സര്‍ക്കാരും സിണ്ടിക്കേറ്റും ചേര്‍ന്ന് വഞ്ചിക്കുകയായിരുന്നു. അസിസ്റ്റന്റ് തസ്തികയിലും എല്‍.ഡി ക്ലാര്‍ക്കിന്റെ തസ്തികയിലും നിയമനം തേടുന്നവരില്‍ ഭൂരിപക്ഷവും സാധാരണക്കാരോ അതിനു താഴെയുള്ളവരോ ആണ്. ലക്ഷങ്ങള്‍ മുടക്കി പ്രഫഷണല്‍ കോഴ്സുകള്‍ക്ക് ചേരാന്‍ കഴിവില്ലാത്തവരുടെയും എഞ്ചിനീയറും ഡോക്ടറുമാവാന്‍ കൊതിച്ചിട്ടും ജീവിത പ്രാരാബ്ധങ്ങള്‍ക്കുമുന്നില്‍ ഇടറി വീഴുന്നവരുടെയുമെല്ലാം ആശ്വാസമാണ് മത്സരപരീക്ഷകളിലൂടെ നേടിയെടുക്കാവുന്ന സര്‍ക്കാര്‍ ജോലികള്‍. രാഷ്ട്രീയാതിപ്രസരം കൊണ്ട് ഇരുളടഞ്ഞുപോയ സംവിധാനങ്ങള്‍ ആ മോഹങ്ങള്‍ക്കുമേല്‍ കത്തിവെക്കുമ്പോള്‍ ലക്ഷക്കണക്കിന് യുവജനങ്ങളുടെ സ്വപ്നങ്ങളെയാണ് തല്ലിക്കെടുത്തുന്നത്. ഇത്തരം ക്രൂരതകള്‍ക്ക് സമൂഹം മാപ്പു നല്‍കില്ലെന്ന് അധികാരികള്‍ ഓര്‍ക്കുന്നത് നന്ന്.

പുതിയ നക്ഷത്രങ്ങളില്‍ നിന്ന് വെളിച്ചം കൊളുത്തുക (കെ. പി. യു. അലി)








ഏതു രാഷ്ട്രത്തിലെയും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിശ്ചിതമായ ചില അവകാശങ്ങളുണ്ട്. ലോകാടിസ്ഥാനത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. ഈ അവകാശങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ 1992 ഡിസംബര്‍ 18ന്, എെക്യരാഷ്ട്ര സഭയുടെ ജനറല്‍കൗണ്‍സില്‍ അംഗീകരിച്ച പ്രമേയവും പ്രഖ്യാപനവും ന്യൂനപക്ഷ സംരക്ഷണത്തില്‍ മാഗ്നാകാര്‍ട്ടയായി നിലനില്ക്കുന്നു.
ഒരു രാഷ്ട്രത്തിലെ ന്യൂനപക്ഷവിഭാഗങ്ങള്‍ സംതൃപ്തരാണോ എന്നതിനെ ആശ്രയിച്ചാണ് ആ രാജ്യത്തെ ഭരണം പൂര്‍ണ്ണത കൈവരിക്കുന്നുവോ ഇല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നത്. ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ സ്വാതന്ത്രyത്തിന് ശേഷം നേരിട്ട ദു:ഖ സംഭവങ്ങളില്‍ പലതും ന്യൂനപക്ഷ വിഭാഗത്തിന്റെ അസംതൃപ്തിയില്‍ നിന്ന് ഉടലെടുത്തവയായിരുന്നു എന്ന് കാണാന്‍ സാധിക്കും. ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാ ഗാന്ധിയുടെ വേര്‍പാടു പോലും ഇങ്ങനെയൊരു വിഷയവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. സന്തോഷകരം എന്നു പറയാം; ജനാധിപത്യത്തിന്റെ ഈ ഭിത്തി ന്യൂനപക്ഷ ക്ഷേമംഭദ്രമാക്കാനുള്ള ശക്തമായ ചില നടപടികള്‍ ഇന്ത്യ ഭരിക്കുന്ന യു. പി. എ മുന്നണിയും പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍സിംങ്ങും ആരംഭിച്ചു കഴിഞ്ഞു.
രാഷ്ട്രത്തിന്റെയും സമ്പൂര്‍ണ്ണ വികസനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ആ രാജ്യത്തിലെ എല്ലാ കോണുകളിലുമുള്ള ജനങ്ങള്‍ രാജ്യം വിഭാവനം ചെയ്യുന്ന പുരോഗമന പ്രവര്‍ത്തനത്തില്‍ പങ്കാളിത്വമുള്ളവരായിരിക്കണമെന്ന യു.എന്‍. പ്രമേയത്തിന്റെ അന്തസത്ത ഉള്‍കൊണ്ടാണ് ഇന്ത്യയും മഹത്തായ ഈ പരിവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നത്. മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്സി എന്നീ ന്യൂന പക്ഷ വിഭാഗങ്ങളുള്ള ഇന്ത്യയുടെ ആദ്യത്തെ ന്യൂനപക്ഷകമ്മീഷന്‍ 1978 ഫിബ്രവരി 22 ന് രൂപീകൃതമായിരുന്നുവെങ്കിലും ഫലപ്രദമായി വിഷയങ്ങള്‍ കണ്ടെത്താനും ഇടപെടുവാനും പരിഹരിക്കുവാനും സാധിക്കാതെ പോയി എന്നതാണ് സത്യം. മുന്‍കാല ഭരണാധികാരികള്‍ക്ക് വന്ന വീഴ്ചകള്‍ തിരുത്താനും പുതിയ കാഴ്ചപാടുകള്‍ സൃഷ്ടിക്കുവാനും സാധിക്കുന്ന സമീപനങ്ങളാണ് കേന്ദ്ര സര്‍ക്കാറിനുള്ളതെന്ന് സമീപകാല പ്രവര്‍ത്തനങ്ങളില്‍ നിന്ന് ന്യൂനപക്ഷ വിഭാഗ ങ്ങള്‍ക്ക് തീര്‍ച്ചയായും ബോധ്യപ്പെട്ടിട്ടുണ്ട് ഇപ്പോള്‍.
2011 ന് അവസാനത്തില്‍ ഇന്ത്യാഗവര്‍മെന്റ് എടുത്ത സുപ്രധാന തീരുമാനം ഭാരത്തിലെ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ഏറെ ആശ്വാസം നല്കുന്നതാണ്. ഒ. ബി. സി സംവരണത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നാലരശതമാനം ക്വാട്ട ഉള്‍പ്പെടുത്താനുള്ള ഈ തീരുമാനം ചരിത്രപരമായ കാരണങ്ങള്‍ കൊണ്ട് സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളപെട്ട മുസ്ലിംകളടക്കമുള്ള വിഭാഗങ്ങളുടെ പുരോഗമന ചരിത്രത്തില്‍ വലിയ മുതല്‍ കൂട്ടാവും എന്നതില്‍ സംശയമില്ല.
ഇത്തരം ഒരു തീരുമാനം കൈകൊള്ളാന്‍ ഇന്ത്യക്ക് എെക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം സഹായകരമാവുന്നതോടൊപ്പം ഇന്ത്യന്‍ ഭരണഘടന തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ മതം, ജാതി, വംശം, ഭാഷ തുടങ്ങിയതലങ്ങളിലുള്ള ന്യൂനപക്ഷങ്ങളുടെ പുരോഗതി, നിസ്സംശയം പ്രഖ്യാപനം നടത്തുന്നു എന്നത് അടിവരയിടേണ്ട സത്യമാണ്. നമ്മുടെ ഭരണഘടനാ ശില്പികളുടെ ഉള്‍കാഴ്ചയും ദീര്‍ഘദൃഷ്ടിയും ഉള്‍ക്കൊള്ളുവാന്‍ നമുക്ക് സാധിക്കും.
ലോകത്തില്‍ ഏറ്റവും അധികം മുസ്ലിംകളുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യന്‍ മുസ്ലിംകളുടെ പൊതുഅവസ്ഥ എസ്സി/എസ്ടി വിഭാഗങ്ങളെക്കാള്‍ താഴെയാണെന്ന് പല കമ്മീഷന്‍ റിപോര്‍ട്ടുകളും വിളംബരം ചെയ്യുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് റിപ്പോര്‍ട്ടുകളാണ് സച്ചാര്‍ കമ്മീഷന്‍, രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍. സച്ചാര്‍കമ്മീഷന്‍ മുസ്ലിംകളുടെ പിന്നാക്കാവസ്ഥയുടെ സ്ഥിതിവിവരണകണക്കുകളടങ്ങിയ മെഡിക്കല്‍ റിപ്പോര്‍ട്ടായിരുന്നുവെങ്കില്‍ രംഗനാഥ്മിശ്ര കമ്മീഷന്‍ പരിഹാരനിര്‍ദ്ദേശമായിരുന്നു. 10 % സംവരണം ശുപാര്‍ശചെയ്യുന്ന രംഗനാഥാമിശ്രകമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പിലാക്കുമ്പോഴെ ഭാരതം സമ്പൂര്‍ണ്ണ ന്യൂനപക്ഷ ക്ഷേമ രാഷ്ട്രമായി ഉയര്‍ന്നു നില്ക്കുകയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. ഇനിയുള്ള കാലം രാഷ്ട്രീയ, സാമൂഹ്യ, സംഘടനകളും ജനപ്രതിനിധികളും ഉള്‍കൊള്ളേണ്ട ഒരു സത്യമാണിത്. രംഗനാഥ കമ്മീഷന്‍ അംഗീകരാത്തിനായി സമ്മര്‍ദ സമര മാര്‍ഗ്ഗങ്ങള്‍ മുസ്ലീംരാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ തുടങ്ങുക തന്നെ വേണം.
കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളും നടപടികളും അംഗീകരിച്ചു കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് ഫെഡറല്‍ സംവിധാനം അംഗീകരിച്ച ഒരു രാജ്യത്ത് സംസ്ഥാനങ്ങളുടെ ചുമതല. എന്നാല്‍ ന്യൂനപക്ഷ ക്ഷേമ രംഗത്ത് കഴിഞ്ഞ അഞ്ചു വര്‍ഷം കേരളം ഭരിച്ച എല്‍. ഡി. എഫ് ചെയ്തത് ക്രൂരമായ നടപടികളായിരുന്നു. സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവന്റെ അഭിവൃദ്ധിക്കായി നല്കിയ കോടാനുകോടി രൂപകള്‍ ചെലവഴിക്കാതിരിക്കുകയും കുറെ വകമാറ്റി ചെലവഴിക്കുകയും ചെയ്ത ക്രമവിരുദ്ധ, നീതിരഹിത പ്രവര്‍ത്തനങ്ങളുടെ കഥ വലിയ അന്വേണമില്ലാതെ കണ്ടെത്തുവാന്‍ സാധിക്കും.
ഇന്ന് കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന പി.കെ. കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തില്‍ എെതിഹാസികമായ മുന്നേറ്റമാണ് ഈ രംഗത്ത് നടന്നു കൊണ്ടിരിക്കുന്നത്. ന്യൂന പക്ഷ ക്ഷേമത്തിനായുള്ള വിദ്യാഭ്യാസ സാമൂഹിക കാര്‍ഷിക വ്യവസായ മേഖലകളടക്കം സമൂഹത്തിന്റെ എല്ലാ കോണുകളിലേക്കുമുള്ള സമ്പൂര്‍ണ്ണ കേന്ദ്രവികസന പദ്ധതികള്‍ യഥാസമയം നടപ്പിലാക്കുവാനും സംസ്ഥാനത്തിന്റെ സ്വന്തം പദ്ധതികള്‍ ഭാവനാപൂര്‍ണ്ണം ആസൂത്രണം ചെയ്യാനു ഈ സര്‍ക്കാറിന് സാധിക്കുന്നുണ്ട്.
സംസ്ഥാന ന്യൂനപക്ഷ ഡയരക്ടറേറ്റിനെ നോഡന്‍ ഏജന്‍സിയാക്കിയും ന്യൂനപക്ഷ ക്ഷേമ ധനകാര്യ കോര്‍പറേഷന്‍ യാഥാര്‍ത്ഥ്യമാക്കിയും പ്രഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിലവാരമുള്ള കോച്ചിംഗ് സെന്ററുകള്‍ ആരംഭിച്ചും പ്രധാന മന്ത്രിയുടെ 15 ഇന പ്രത്യേക പരിപാടിക്കായി സംസ്ഥാന ജില്ലാതല ക്രമീകരണങ്ങള്‍ ചെയ്തും ഈ വകുപ്പും മന്ത്രിയും വേറിട്ട അനുഭവമായിമാറിയിരിക്കുന്നു.
യാഥാര്‍ത്ഥ്യമായ പദ്ധതികള്‍ക്ക് പുറമെ നിരവധി ഭാവനപൂര്‍ണ്ണമായ പദ്ധതികളാണ് കേരളന്യൂനപക്ഷക്ഷേമ വകുപ്പ് വിഭാവന ചെയ്യുന്നത്. ഒരു വര്‍ഷം കൊണ്ട് തന്നെ ഇവ ന്യൂനപക്ഷങ്ങള്‍ക്ക് അനുഭവിക്കാനാകും വിധമാണ് പ്രവര്‍ത്തനങ്ങള്‍നടത്തുന്നത്. ബംഗ്ലാദേശില്‍ നിന്ന് ആരംഭിച്ച് കേരളം ഏറ്റെടുത്ത് രാജ്യത്തിന് തന്നെ മാതൃക സൃഷ്ടിച്ച കുടുംബശ്രീ മാതൃകയില്‍ ന്യൂനപക്ഷ വിഭാഗ
ങ്ങള്‍ക്കായി സ്വയം സഹായസംഘങ്ങള്‍ എന്ന ആശയം ഇതില്‍ ഉള്‍പ്പെടുന്നു. ഹരിജനക്ഷേമത്തിനും യുവജനക്ഷേമ ത്തിനും ഉള്ളത് പോലെ ന്യൂനപക്ഷ ക്ഷേമത്തിനും പ്രമോട്ടര്‍മാരെ നിയമിക്കുവാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ന്യൂപക്ഷ വിഭാഗങ്ങളുടെ പുരോഗമനം വെട്ടി തെളിയിച്ച കേരളത്തിന്റെ ചരിത്രത്തില്‍ സ്വര്‍ണ്ണ ലിപി കൊണ്ട് കുറിക്കേണ്ട ചരിത്രമാറ്റത്തിന് പിന്നോക്ക വികസനവകുപ്പ് ശിലയിട്ടു കഴിഞ്ഞു എന്നതാണ് നമുക്ക് കണ്‍തുറന്നു കാണാവുന്ന നഗ്ന സത്യം.
കാലം പാടിത്തരുന്ന ഉണര്‍ത്തുപ്പാട്ട് ഏറ്റു ചൊല്ലാന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉണരേണ്ടിയിരിക്കുന്നു. അവകാശങ്ങളും ആനൂകൂല്യങ്ങളും ഉപയോഗപെടുത്തുവാന്‍ സാമൂഹ്യ രാഷ്ട്രീയസാംസ്കാരികമതനേതൃത്വം അര്‍പിതമായ ഉത്തരവാദിത്വ നിര്‍വഹണം നടത്തിയെ പറ്റൂ. ചക്രവാളത്തില്‍ ഉയരുന്ന പുതിയ നക്ഷത്രങ്ങളുടെ പ്രകാശങ്ങള്‍ സ്വീകരിക്കാന്‍ നമുക്ക് സാധിക്കണം.

2011, ഡിസംബർ 29, വ്യാഴാഴ്‌ച

ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക ക്വാട്ട ; ഭരണഘടനാ തടസമില്ലെന്ന് സര്‍ക്കാര്‍




ന്യൂഡല്‍ഹി: ഒ.ബി.സി സംവരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നാലര ശതമാനം പ്രത്യേക ക്വാട്ട അനുവദിക്കുന്നതിന് ഭരണഘടനാപരമായ തടസങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്സഭയില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ന്യൂനപക്ഷ വകുപ്പ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവരണത്തിനുള്ളില്‍ ഉപ സംവരണം ആവാമെന്ന് ഇന്ദ്രാ സാനി കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയതാണ്.
ദുര്‍ബല വിഭാഗങ്ങളെ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പ്രത്യേക പരിഗണന നല്‍കി പൊതുധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് ഭരണഘടനയുടെ 46ാം അനുഛേദത്തില്‍ പറയുന്നുണ്ട്. പ്രത്യേക ക്വാട്ട ഏര്‍പ്പെടുത്തിയത് ഭരണഘടനക്ക് വിധേയമായാണെന്ന കാര്യത്തില്‍ സംശയത്തിന് ഇടയില്ലെന്നും മന്ത്രി വിശദീകരിച്ചു. മറ്റു പിന്നാക്ക വിഭാഗങ്ങള്‍(ഒ.ബി.സി)ക്ക് ഏര്‍പ്പെടുത്തിയ 27 ശതമാനം സംവരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നാലര ശതമാനം പ്രത്യേക ക്വാട്ട ഏര്‍പ്പെടുത്തിയതിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രത്യേക ക്വാട്ട ഏര്‍പ്പെടുത്തിയതിനെതിരായ ബി.ജെ.പി നിലപാടിനെ മന്ത്രി സഭയില്‍ തള്ളിപ്പറഞ്ഞു.
മുസ്ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് മണ്ഡല്‍ കമ്മീഷനും രംഗനാഥ മിശ്ര കമ്മീഷനും രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയും ഊന്നിപ്പറയുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിംകള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ വേണ്ടത്ര പ്രാതിനിധ്യം ഇല്ലെന്നും ചില മേഖലകളില്‍ പ്രാതിനിധ്യം ഒട്ടുമില്ലെന്നും മിശ്ര കമ്മീഷന്‍ കണ്ടെത്തിയ കാര്യം മന്ത്രി ചൂണ്ടിക്കാട്ടി.


നങ്ങളുടെ പ്രിയ സഹോദരന്‍ നമ്മോട് വിട പറഞ്ഞു ....

നമ്മുടെ പ്രിയ സഹോദരന്‍ KMCC നെറ്റ്സൊന്‍ അഡ്മിന്‍ @MUHAMMED_KOTTAKKAL ഹൃദയാഘാതം മൂലം ദുബായ് ഹതയില്‍ വെച്ച് മരണപ്പെട്ട വിവരം വേദനയോടെ അറിയിക്കുന്നു, എല്ലാവരും പരേതന്റെ മഘ്ഫിരത്തിന് വേണ്ടി പ്രാര്‍ഥിക്കുക. അല്ലാഹു പാപങ്ങള്‍ പൊറുത്തു, മഗ്ഫിറത്തു നല്‍കി അനുഗ്രഹിക്കട്ടെ.. ആമീന്‍...

2011, ഡിസംബർ 28, ബുധനാഴ്‌ച

ഹസാരെയെ ..മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകള്‍ കൈവിട്ടു




ആര്‍ എസ് എസ് ബന്ധം ആരോപിക്കപ്പെട്ട അണ്ണാ ഹസാരെയെ മുംസ്ലിം, ക്രിസ്ത്യന്‍ സംഘടനകള്‍ കൈയ്യൊഴിഞ്ഞു. മുംബൈയില്‍ എംഎംആര്‍ഡിഎ മൈതാനത്ത് ഹസാരെ നടത്തിയ സമരത്തില്‍ നിന്ന് ന്യൂനപക്ഷ സംഘടനകള്‍ വിട്ടു നിന്നു. ഹിറ്റ്ലറുടെ സമ്മര്‍ദ്ദതന്ത്രങ്ങളാണ് ഹസാരെ പ്രയോഗിക്കുന്നതെന്ന് മുസ്ലിം സംഘടനകള്‍ ആരോപിച്ചു. കോണ്‍ഗ്രസിനെയും സോണിയാ ഗാന്ധിയെയും മാത്രം ലക്ഷ്യവെക്കുന്നതെന്തനാണെന്നാണ് ക്രിസ്ത്യന്‍ സംഘടനകളുടെ ചോദ്യം. ഹിന്ദുത്വ ബന്ധത്തെ ആരോപണത്തെ കുറിച്ച് ഹസാരെ വിശദീകരണം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.പാര്‍ലമെന്‍റ് നടപടികളെ മാനിച്ച് ഉപവാസ സമരത്തില്‍പ നിന്ന് ഹസാരെ മാറിനില്‍ക്കുകയാണ് വേണ്ടതെന്ന് ജംഇയത്തുല്‍ ഉലമ മഹാരാഷ്ട്ര സെക്രട്ടറി ഗുല്‍സാര്‍ ആസ്മി പറഞ്ഞു. നരേന്ദ്ര മോഡി, യെഡിയൂരപ്പ തുടങ്ങിയ ബിജെപി നേതാക്കന്‍മാര്‍ക്ക് എതിരെയുംഫ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെയും എന്തുകൊണ്ടാണ് ഹസാരെ പ്രതികരിക്കാത്തതെന്ന ചോദ്യമാണ് ക്രിസ്ത്യന്‍ സെകുലര്‍ ഫോറം ജനറല്‍ സെക്രട്ടറി ജോസഫ് ഡയസ് ഉന്നയിച്ചത്. തിങ്കളാഴ്ച അരവിന്ദ് കെജ്രിവാള്‍ മുസ്ലിം നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഹസാരെക്കെതിരെയുള്ള ആരോപണങ്ങള്‍ ദൂരീകരിച്ചുവെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട കെജ്രിവാള്‍ അവകാശപ്പെട്ടത്.
 പ്രതീക്ഷിച്ചത് പോലെ ആളുകള്‍ സമര വേദിയിലേക്ക് എത്തിയില്ല. ആഗസ്തില്‍ ദല്‍ഹിയില്‍ ഹസാരെ ഉപവാസം നടത്തിയപ്പോള്‍ മുംബൈയില്‍ തടിച്ചു കൂടിയ ജനത്തിന്‍െറ പകുതിപോലും ഇക്കുറി എത്തിയില്ല. അന്ന് നഗരത്തിന്‍െറ മുക്കുമൂലകളില്‍ പ്രകടനങ്ങള്‍ നടക്കുകയും ബാനറുകള്‍ ഉയരുകയും ചെയ്തിരുന്നു. സാധാരണ സമര വേദിയില്‍ പ്രസന്നനായി കാണാറുള്ള ഹസാരെ മുംബൈയിലെ സമര വേദിയില്‍ വിഷണ്ണനായാണ് കണ്ടത്. രക്ത സമ്മര്‍ദ്ദവും ഉയര്‍ന്നു. ഹസാരെയുടെ നാടായ റാളെഗന്‍സിദ്ധയില്‍ നിന്ന് ബുധനാഴ്ച 12 വണ്ടികളിലായി 200 ലേറെ പേരെ സംഘാടകള്‍ മുംബൈയിലെത്തിച്ചു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഉപവാസത്തില്‍ നിന്ന് പിന്‍മാറാന്‍ ഹസാരെയോട് അഭ്യര്‍ഥിക്കാനാണ് നാട്ടുകാരെ എത്തിച്ചതെന്നാണ് സംഘാടകരുടെ പ്രതികരണം. ഹസാരെ ഉപവാസം നിറുത്തി സമരുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, സമരത്തില്‍ നിന്നു തന്നെ അദ്ദേഹം പിന്‍മാറി. ജയില്‍ നിറക്കല്‍ സമരവും കോണ്‍ഗ്രസ് നേതാക്കളുടെ വീടിന് മുമ്പിലെ ധര്‍ണ്ണയും വേണ്ടെന്ന് വെച്ചു.

ഹസാരെയുടെ സമരത്തിന് ആളില്ല



 ഉത്തരേന്ത്യയിലെ അതിശൈത്യം ഭയന്ന് ഡല്‍ഹി വിട്ട അന്നാ ഹസാരെയുടെ ഉപവാസ സമരത്തിന് മുംബൈയില്‍ തണുപ്പന്‍ പ്രതികരണം. 30,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി കാത്തിരുന്ന സംഘാടകരെ നിരാശപ്പെടുത്തി എം.എം.ആര്‍.ഡി.എ മൈതാനിയില്‍ എത്തിയത് 10,000ത്തില്‍ താഴെ പേര്‍ മാത്രം. അന്നാ ഹസാരെയുടെ ആര്‍.എസ്.എസ് ബന്ധം വെളിപ്പെടുത്തുന്ന തെളിവുകള്‍ പുറത്തുവന്നതും സമര പരിപാടികള്‍ക്ക് കോടതികളില്‍ നിന്നേറ്റ രൂക്ഷ വിമര്‍ശവുമാണ് സമരത്തെ ജനങ്ങള്‍ കൈയൊഴിയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഹസാരെ വേദിയിലെത്തും മുമ്പ് മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷന്റെ നേതൃത്വത്തില്‍ റിലേ ഉപവാസത്തോടെ സമരം തുടങ്ങാനായിരുന്നു പദ്ധതി. രാവിലെ 10 മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സമരം തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 2,000ത്തോളം മാധ്യമപ്രവര്‍ത്തകര്‍ കാലത്തു മുതലേ സമരവേദിക്കു സമീപം തമ്പടിച്ചു. 
ജനത്തിരക്ക് നേരിടുന്നതിന് പൊലീസും വ്യാപക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ശാന്തി ഭൂഷന്റെ നേതൃത്വത്തിലുള്ള ഉപവാസം 
ആരംഭിക്കാന്‍ ഒന്നര മണിക്കൂര്‍ വൈകിയതോടെ മാധ്യമപ്രവര്‍ത്തകരും ഹസാരെ അനുയായികളും അസ്വസ്ഥരായി. പൊലീസിനും ചാനലുകാര്‍ക്കും 
പണി കുറഞ്ഞെന്നായിരുന്നു ഒരു മാധ്യമപ്രവര്‍
ത്തകന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത് 

കെ.എം.സി.സി മെംബര്‍ഷിപ്പ് കാമ്പയിന്‍ ജനുവരി ഒന്നിന് തുടങ്ങും


കെ.എം.സി.സി മെംബര്‍ഷിപ്പ് കാമ്പയിന്‍ ജനുവരി ഒന്നിനു തുടങ്ങാന്‍ യു.എ.ഇ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഫെബ്രുവരി 29 ഓടെ കാമ്പയിന്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ അവസാനത്തോടെ മണ്ഡലം, ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ നിലവില്‍ വരും.
മലബാര്‍ ഗോള്‍ഡുമായി സഹകരിച്ച് നേരത്തെ ആരംഭിച്ച ജീവന്‍ രക്ഷാ പദ്ധതി യു.എ.ഇയിലുടനീളം നടപ്പാക്കും.
പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് തീര്‍ത്തും സൗജന്യമായി നല്‍കുന്ന പദ്ധതി ആസ്റ്റര്‍ ഫാര്‍മസിയുമായി സഹകരിച്ചാണ് എല്ലാ എമിറേറ്റുകളിലും നടപ്പാക്കുക. പദ്ധതി വിജയിപ്പിക്കുന്നതിന് എന്‍. കുഞ്ഞിപ്പ (അബൂദാബി), ഇബ്രാഹിം മുറിച്ചാണ്ടി (ദുബൈ), സഅദ് പുറക്കാട് (ഷാര്‍ജ), സൂപ്പി പാതിരിപ്പറ്റ (അജ്മാന്‍), അബൂബക്കര്‍ ഹാജി പാതിരിപ്പറ്റ (ഉമ്മുല്‍ ഖുവൈന്‍), വി.ടി അബൂബക്കര്‍ മൗലവി (റാസല്‍ഖൈമ), റസാഖ് ആലത്തിയൂര്‍ (അല്‍എെന്‍) എന്നിവരെ കോര്‍ഡിനേറ്റര്‍മാരെയും നിശ്ചയിച്ചിട്ടുണ്ട്്. ഓരോ എമിറേറ്റിലും മിഡില്‍ ഈസ്റ്റ് ചന്ദ്രിക പ്രചാരണം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. 

അണ്ണാ ഹസാരെ ‘ആര്‍.എസ്.എസ് പ്രചാരകന്‍ ആയിരുന്നെന്ന് തെളിയിക്കുന്ന രേഖകളും ചിത്രവും പ്രമുഖ ഹിന്ദി പത്രം പുറത്തുവിട്ടു.



 പ്രമുഖ ആര്‍.എസ്.എസ് നേതാവ് നാനാജി ദേശ്മുഖില്‍നിന്ന് ദീക്ഷ വാങ്ങിയാണ് ഹസാരെ ആര്‍.എസ്.എസില്‍ ചേര്‍ന്നതെന്ന് വെളിപ്പെടുത്തിയ ഹിന്ദി പത്രം ‘നയീ ദുനിയ’, ആര്‍.എസ്.എസിന്‍െറ ഗ്രാമവികസന പദ്ധതിയാണ് ഹസാരെ സ്വന്തം ഗ്രാമമായ റാലിഗന്‍ സിദ്ധിയില്‍ നടപ്പാക്കിയതെന്നും വ്യക്തമാക്കി. ഹസാരെയുടെ ഉപവാസം മുംബൈയില്‍ തുടങ്ങാനിരിക്കേ പുറത്തുവന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും വിവാദമാക്കിയിട്ടും നിഷേധിക്കാന്‍ ഹസാരെ തയാറായിട്ടില്ല.
നാനാദേശ്മുഖ് അധ്യക്ഷനായ ആര്‍.എസ്.എസുമായി അഫിലിയേറ്റ് ചെയ്ത ഒരു സന്നദ്ധ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനവും അണ്ണാ ഹസാരെ വഹിച്ചിരുന്നു. ആര്‍.എസ്.എസ് ശിബിരങ്ങളില്‍ ദേശ്മുഖ് പതിവായി ഹസാരെയെ പ്രശംസിച്ച് തുടങ്ങിയതോടെയാണ് സംഘ്പരിവാര്‍ വൃത്തങ്ങളില്‍ ഹസാരെ ആദരണീയ വ്യക്തിത്വമായി മാറിയത്. ആര്‍.എസ്.എസ് പ്രചാരകന്‍ ആയി മാറിയ ഹസാരെ ദീക്ഷ നല്‍കിയ നാനാ ദേശ്മുഖിന്‍െറ കൂടെനിന്ന് ഏറെക്കാലം പ്രവര്‍ത്തിക്കുകയും ചെയ്തു. റാലിഗന്‍ സിദ്ധിയില്‍ ഹസാരെ നടത്തിയ ആര്‍.എസ്.എസ് പദ്ധതിയുടെ പരീക്ഷണമാണ് അദ്ദേഹത്തിന്‍െറ ഗ്രാമവികസന മാതൃകയായി ആഘോഷിക്കപ്പെട്ടത്്.
ഹസാരെക്ക് ആര്‍.എസ്.എസ് ബന്ധമില്ളെന്ന് അദ്ദേഹവും സംഘാംഗങ്ങളും തുടര്‍ച്ചയായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വ്യക്തമായ തെളിവുകളോടെ ‘നയീ ദുനിയ’ രംഗത്തുവന്നത്. ഹസാരെയും ആര്‍.എസ്.എസും തമ്മിലുള്ള അഭേദ്യമായ ബന്ധം വ്യക്തമാക്കുന്ന ചിത്രവും പത്രം പുറത്തുവിട്ടു. ‘ശുദ്ധഹൃദയത്തോടെയും പൂര്‍ണസംതൃപ്തിയോടും ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ച ഹസാരെക്കൊപ്പം തനിക്കും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നു’വെന്ന് നാനാ ദേശ്മുഖിന്‍െറ അടുത്ത സഹായി രാം പ്രകാശ് ഗുപ്ത പത്രത്തോട് വിശദീകരിച്ചു. ‘ദേശ്മുഖുമായി തോളോട് തോള്‍ ചേര്‍ന്നാണ് ഹസാരെ പ്രവര്‍ത്തിച്ചത്. ഗ്രാമങ്ങളുടെ വികസനത്തിന് ആര്‍.എസ്.എസ് നേതൃത്വത്തില്‍ രൂപവത്കരിച്ച ‘ഗ്രാം വിശ്വ’ (ഗ്രാമലോകം) സംഘടനയുടെ പ്രസിഡന്‍റ് പദം ദേശ്മുഖ് കൈയാളിയപ്പോള്‍ സെക്രട്ടറി സ്ഥാനം ഹസാരെക്കായിരുന്നു. ലക്നോവിലെ ഗാന്ധി പാര്‍ക്കില്‍ 1983ല്‍ നടന്ന മൂന്നുദിവസത്തെ ‘ഗ്രാം വിശ്വ ബൈഠകി’ല്‍ ഹസാരെയുടെ സജീവസാന്നിധ്യമുണ്ടായിരുന്നു. ഗ്രാമീണ ഭാരതത്തിന്‍െറ വികസന സങ്കല്‍പം ഉരുത്തിരിച്ചെടുത്തത് 28 വര്‍ഷം മുമ്പ് നടന്ന ഈ ‘ബൈഠകി’ല്‍ നിന്നാണെന്നും ഗുപ്ത വ്യക്തമാക്കി. ഗോണ്ട ബല്‍റാംപൂരിലുള്ള ജയപ്രഭ ഗ്രാമത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനത്തിനായി എത്തിയ അണ്ണാ ഹസാരെ ഒരു രാത്രി അവിടെ കഴിച്ചുകൂട്ടിയ കാര്യവും ഗുപ്ത ഓര്‍ത്തെടുത്തു. താനും ഹസാരെയും ചേര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഈ പ്രവര്‍ത്തനത്തിനായി ചുറ്റിക്കറങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുകൂടാതെ ചിത്രകൂടത്തില്‍ നാനാ ദേശ്മുഖ് തുടങ്ങിയ ‘ഗ്രാമോദയ’ പദ്ധതി നടപ്പാക്കാന്‍ ഹസാരെ ഏറെ നാള്‍ പ്രവര്‍ത്തിച്ചു. ഇതിനുശേഷം റാലിഗന്‍ സിദ്ധിയിലേക്കും ഗ്രാമവികസന പദ്ധതിക്കായി നാനാ ദേശ്മുഖ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അയച്ചുകൊടുത്തുവെന്നും ഗുപ്ത വെളിപ്പെടുത്തി. സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തനവുമായി ദീന്‍ ദയാല്‍ ഫൗണ്ടേഷന്‍ സ്ഥാപനങ്ങളുടെ മാനേജ്മെന്‍റ് കമ്മിറ്റി അംഗമായി ഇപ്പോഴും തുടരുകയാണ് ഗുപ്ത. ആര്‍.എസ്.എസ് ബന്ധം നിഷേധിക്കാന്‍ ധൃതി കാണിക്കാറുള്ള ഹസാരെ സംഘവും ഹസാരെയും ആര്‍.എസ്.എസ് ബന്ധം സംബന്ധിച്ച ‘നയീ ദുനിയ’ വാര്‍ത്ത നിഷേധിച്ചില്ളെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഒക്ടോബറില്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച വാര്‍ഷിക ദസറ റാലിയില്‍ സംസാരിച്ച ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് അഴിമതി വിരുദ്ധ കാമ്പയിനില്‍ സംഘ് പ്രവര്‍ത്തകരെല്ലാം സജീവമാണെന്ന് വ്യക്തമാക്കിയിരുന്നു. അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്‍െറ ഭാരവാഹിത്വവും ‘ക്രെഡിറ്റും’ മോഹിക്കാതെയാണിത് ചെയ്യുന്നതെന്നും ഭഗവത് വ്യക്തമാക്കിയിരുന്നു
 

ന്യൂനപക്ഷ പ്രശ്നങ്ങളില്‍ വീഴ്ച പറ്റിയെന്ന് സി.പി.എം മലപ്പുറം ജില്ലാ റിപ്പോര്‍ട്ട്

 
മുസ്ലിം ന്യൂനപക്ഷത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയതായി സി.പി.എം. ജില്ലാ കമ്മിറ്റിയുടെ സംഘടനാ റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി തുടരുന്ന അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കഴിഞ്ഞില്ലെന്നും ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി കെ. ഉമര്‍മാസ്റ്റര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുസ്ലിം വിഭാഗത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിനായി നടത്തിയ പാര്‍ട്ടി പരിപാടികള്‍ ഫലം കണ്ടില്ല. സി.പി.എമ്മിനോ ഇടതുകക്ഷികള്‍ക്കോ വേണ്ടത്ര മുന്നേറ്റമുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. മുസ്ലിംലീഗിന് സ്വാധീനമുള്ള മലപ്പുറം ജില്ലയില്‍ സംഘടനാ പ്രവര്‍ത്തനം ദുഷ്കരമാണ്. ന്യൂനപക്ഷങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ തുടര്‍ച്ചയായി വീഴ്ച പറ്റുകയാണ്. 2004ല്‍ ടി.കെ. ഹംസ മഞ്ചേരി ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ചപ്പോള്‍ മലപ്പുറം ചുവന്നുവെന്ന വിലയിരുത്തല്‍ ശരിയായിരുന്നില്ലെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ഈ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കുണ്ടായ പരാജയത്തിന് കാരണങ്ങള്‍ പലതാണ്. മുസ്ലിം സംഘടനകള്‍ മുസ്ലിംലീഗിനുപിന്നില്‍ അണിനിരന്നു. തദ്ദേശ സ്ഥാപനങ്ങളിലെ പാര്‍ട്ടി പ്രതിനിധികളും എം.എല്‍.എ.മാരും മന്ത്രിമാരും ഉള്‍പ്പടെ അധികാര സ്ഥാനങ്ങളിലുള്ളവര്‍ വര്‍ഗ സംഘടനാ ബോധമില്ലാതെ പെരുമാറി. ഭൗതിക സുഖങ്ങള്‍ക്ക് മാത്രമാണ് പലരും പ്രാമുഖ്യം നല്‍കിയത്. ജനാധിപത്യ കേന്ദ്രീകരണം നടപ്പാക്കാന്‍ കഴിഞ്ഞില്ല. സംസ്ഥാന നേതാക്കളുടെയും ജില്ലാ നേതാക്കളുടെയും വീഴ്ചയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്.

സാക്ഷര കേരളമേ ....ലജ്ജിക്കുന്നു


ബംഗാളി യുവതിയെ പീഡിപ്പിച്ച് റോഡില്‍ തള്ളി ; നാല് മലയാളിയുവാക്കള്‍ അറസ്റ്റില്‍ :-
കാമുകനെത്തേടി ഇരിട്ടിയില്‍ എത്തിയ ബാംഗാളിയായ പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി റോഡില്‍ തള്ളി. സംഭവത്തില്‍ നാല് മലയാളി യുവാക്കള്‍ അറസ്റ്റിലായി.
ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഉളിക്കല്‍ മണിപ്പാറ സ്വദേശികളായ നാലുപേരെ ഇരിട്ടി സി.ഐ.യും എസ്.പി.യുടെ സ്‌ക്വാഡിലെ അംഗങ്ങളും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.

***ഇതുപോലുള്ള നരധാമന്മാർ നമ്മുടെ സമൂഹത്തിൽ ഉള്ളപ്പോഴാണു ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാനും കല്ലെറിയാനും കേരളം ആവേശം കാണിച്ചതു.
അന്നു ശബ്ദമുയർത്തിയ വനിതാ സംഘടനകളും പൊതുജനങ്ങളും ഇന്നെവിടെ ?.
പതിനേഴുകാരിയായ ഈ ബംഗാളിപെൺകുട്ടിയുടെ മാനത്തിനു ഒരു വിലയും ഇല്ലേ നമ്മുടെ പ്രബുദ്ധ കേരളത്തിൽ..?
 

വി.എസിനെ വിജിലന്‍സ് ചോദ്യം ചെയ്തു



കാസര്‍കോട് ഭൂമി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയെന്ന കേസിലായിരുന്നു ചോദ്യം ചെയ്യല്‍. വി.എസിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ വൈകിട്ട് മൂന്നിനാരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ചേകാല്‍ വരെ നീണ്ടു. വിജിലന്‍സ് കോഴിക്കോട് എസ്.പി ഹബീബ് റഹ്മാന്‍, കാസര്‍കോട് ഡിവൈ.എസ്പി കുഞ്ഞുരാമന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. വിജിലന്‍സ് ചോദിച്ച ചോദ്യങ്ങളെല്ലാം വി.എസ് നിഷേധിച്ചതായാണറിയുന്നത്. ഈ വിഷയത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് വി.എസ് വിജിലന്‍സിന് മൊഴി നല്‍കി. എന്നാല്‍ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി അദ്ദേഹം നല്‍കിയില്ലെന്നാണ് അറിയുന്നത്.
കേസുമായി ബന്ധപ്പെട്ട് അന്നത്തെ റവന്യൂമന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസ്, എന്നിവരുടെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ മൊഴിപ്പകര്‍പ്പില്‍ രാജേന്ദ്രന്‍ ഒപ്പിട്ടു നല്‍കിയിട്ടില്ലെന്നാണറിയുന്നത്. കേസുമായി ബന്ധപ്പെട്ടു വ്യക്തമായ മൊഴി ലഭിച്ച സാഹചര്യത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണു വിജിലന്‍സ്. അതിന്റെ അടിസ്ഥാനത്തിലാണ് അവസാനഘട്ടമെന്ന നിലക്ക് വി.എസിന്റെ മൊഴി രേഖപ്പെടുത്തിയത്.

ഇത് അധികമാരും അറിയാത്ത കഥ .., ഇതാണ് തങ്ങള്‍ ...., ശിഹാബ് തങ്ങളുടെ ഡ്രൈവര്‍ മുജീബ് പറഞ്ഞ കഥ .....























ഒരിക്കല്‍ തമിള്‍ നാട്ടില്‍ ഒരു പരിപാടി കഴിഞ്ഞു മുജീനോപ്പം കാറില്‍ തിരിച്ചു വരികയാണ് തങ്ങള്‍ ..., പദിവ് പോലെ തങ്ങള്‍ വായനയില്‍ മുഴുകി ഇരിക്കുന്നു . ... കാര്‍ ഒരു വിജനമായ പ്രദേശത്ത് കൂടി കടന്നു പോകുന്നു ..., വഴിയരികില്‍ ഒരു വൃദ്ധയായ സ്ത്രീയും , ഒരു യുവതിയും നിലത്തിരുന്നു വാവിട്ടു നില വിളിക്കുകയാണ് ...., അദി വേഗദയില്‍ മുന്നോട്ടു കുദിക്കുന്ന കാര്‍ അവരെയും കടന്നു പോയെങ്കിലും , ഇത് ശ്രദ്ധയില്‍ പെട്ട തങ്ങള്‍ കാര്‍ നിര്‍ത്താനും , പിന്നോട്ട് എടുക്കാനും പറഞ്ഞു .... ഇതനുസരിച്ച് മുജീബ് കാര്‍ പിന്നോട്ടെടുത് ആ നിലവില്‍ക്കുന്ന സ്ത്രീകളുടെ മുന്നില്‍ എത്തി ..., എന്താണ് സംബവമെന്നു ചോദിച്ചപ്പ്പോള്‍ യുവതി പൂര്‍ണ ഗര്ഭാനിയാണ്‌, വേദനയില്‍ കിടന്നു പിടയുകയാനെന്നു , എത്രയും പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിക്കണമെന്നും , മണിക്കൂറായി ഞങ്ങള്‍ ഇവിടെ വാവിട്ടു കരഞ്ഞെങ്കിലും ആരും ഗൌനിചില്ലെന്നും , വാടക വണ്ടികള്‍ പോലും നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്നും ആയ വൃദ്ധ കണ്ണീരൊഴുകി പറഞ്ഞു ...
ഇത് കേട്ട തങ്ങള്‍ കാറില്‍ നിന്നും ഇറങ്ങി , ഡ്രൈവര്‍ മുജീബിനോട് ആ സ്ത്രീയെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിക്കണം എന്ന് പറഞ്ഞു ..., അപ്പൊ മുജീബ് ചോദിച്ചു അപ്പൊ തങ്ങള്‍ എന്ത് ചെയ്യും ..., തങ്ങള്‍ പറഞ്ഞു നീ പോയി വരും വരെയും ഞാന്‍ ഇവിടെ നില്‍കാം എന്ന് ..., ഈ പ്രധേഷതേ കുറിച്ച് ഒരു ധാരനയുമില്ലതാ ഞാന്‍ എത്ര സമയം കഴിഞ്ഞ തിരിച്ചു വരിക എന്നറിയില്ലെന്നും , അത് വരെ തങ്ങള്‍ ഇവിടെ ഒറ്റയ്ക്ക് എങ്ങിനെയാ കഴിയുക എന്നും പറഞ്ഞപോള്‍ , മുജീബേ നിന്നോട് ഇവരെ ഹോസ്പിറ്റലില്‍ എതികാനല്ലേയ് പറഞ്ഞത് എന്ന് ഒരല്പം കാര്കശ്യതോടെയ് തങ്ങള്‍ പറഞ്ഞത്രെ ...
ഇത് പ്രകാരം ആ പാവപ്പെട്ട സ്ത്രീകളെയും കയറ്റി ഹോസ്പിട്ടളിലക്ക് പോയ മുജീബ് ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു തിരിച്ചു വരും വരെയും പ്രീയപ്പെട്ട തങ്ങള്‍ റോഡ്‌ വക്കില്‍ ഡ്രൈവറെയും , കാറും കാത്തു നിന്നു ...., കേരള രാഷ്ട്രീയം തന്റെ തറവാടിന്റെ കോലായില്‍ ഇരുന്നു വിരല്‍ തുംബ് കൊണ്ട് നിയന്ദ്രിക്കുംബോഴും , പട്ടിണി പാവങ്ങളുടെ മനസ്സ് നെഞ്ചോട്‌ ചേര്‍ത്ത് വെയ്ക്കാന്‍ കഴിഞ്ഞ തങ്ങള്‍ ഒരു മണിക്കൂ നേരം വിജനമായ പ്രദേശത്ത് ഒറ്റയ്ക്ക് കാത്തിരുന്നു ..., അപ്പോഴും തങ്ങള്‍ മുഷിഞ്ഞിരുനില്ല , മരിച്ചു തങ്ങളുടെ മുഖത്ത് ഒരാളെ സഹായിക്കാന്‍ കഴിഞ്ഞ സംപ്ത്രിപ്തിയായിരുന്നുവത്രേ നിഴാളിചിരുന്നത് ......, ., നാഥാ ഞങളുടെ പ്രീയ നേതാവിന് നീ സ്വര്‍ഗം നല്‍കണേ ..... ആമീന്‍